22 December Sunday

ഫൈസലിന്റെ നിര്യാണത്തിൽ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

ദുബായ് > പെരുമ പയ്യോളി യുഎഇ എക്സിക്യൂട്ടീവ് അംഗവും സജീവ പ്രവർത്തകനുമായ ഫൈസൽ എഫ് എംന്റെ നിര്യാണത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുശോചിച്ചു. ഫൈസൽ ദീർഘ കാലമായി ദുബായിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു . തിക്കോടി കോടിക്കൽ സ്വദേശിയാണ്. ഫൈസൽ രോഗ ബാധിതനായി നാട്ടിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. സാമൂഹ്യ സേവന രംഗത്തും, റിലീഫ് പ്രവർത്തനങ്ങളിലും ഫൈസൽ സജീവ സാന്നിധ്യമായിരുന്നു. ദുബായ് ഖിസൈസിൽ  ചേര്‍ന്ന അനുശോചന യോഗത്തിൽ  പ്രസിഡന്റ്‌ സാജിദ് പുറത്തൂട്ട് അധ്യക്ഷം വഹിച്ചു.

രക്ഷാധികാരികളായ  അസീസ് സുൽത്താൻ , ബിജു പണ്ടാരപ്പറമ്പിൽ, സെക്രട്ടറി സുനില്‍ പാറേമ്മൽ, ട്രഷറർ  മൊയ്‌ദീൻ പട്ടായി അഡ്വ.മുഹമ്മദ്‌ സാജിദ്, ഷഹനാസ് തിക്കോടി, നിഷാദ് മൊയ്‌ദു, ഷാജി ഇരിങ്ങൽ, സതീഷ് പള്ളിക്കര, വേണു,  നൗഷർ ആരണ്യ,  ഷാമിൽ മൊയ്തീൻ,  കനകൻ,  സുരേഷ് പള്ളിക്കര, ഫിയാസ്, റമീസ്, അഡ്വ. നാസർ, മൊയ്‌ദു പെരുമാൾ പുരം, ഗഫൂർ പള്ളിക്കര എന്നിവർ  സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top