24 September Tuesday

അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ ഒമാനി വിദ്യാർഥിനിക്ക് രണ്ടാം സ്ഥാനം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

മരിയ മുഹമ്മദ്‌ അൽ റഹ്‌ബി

മസ്‌കത്ത്‌ > യൂണിവേഴ്‌സിറ്റികൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി നടത്തിയ 2024-ലെ ലോക ഫോട്ടോഗ്രാഫി കപ്പിൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി വിദ്യാർഥിനി മരിയ മുഹമ്മദ് അൽ റഹ്ബി വ്യക്തിഗത തലത്തിൽ രണ്ടാം സ്ഥാനം നേടി. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സയൻസിലെ കമ്പ്യൂട്ടർ സയൻസ് മേജറും സ്റ്റുഡൻ്റ് അഫയേഴ്‌സ് ഡീൻഷിപ്പിലെ ഫോട്ടോഗ്രാഫി ഗ്രൂപ്പിലെ അംഗവുമാണ് മരിയ അൽ റഹ്ബി.

ഓരോ സ്ഥാപനത്തിനും പരമാവധി 5 വിദ്യാർഥികൾക്ക് പങ്കെടുക്കാൻ അനുവാദമുണ്ട്. ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫോട്ടോഗ്രാഫിക് ആർട്ട് (FIAP) സംഘടിപ്പിച്ച മത്സരത്തിൽ ലോകമെമ്പാടുമുള്ള 88 സർവകലാശാലകൾ പങ്കെടുത്തു. നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി, സിൽക്ക് റോഡ് ഫോട്ടോഗ്രാഫി ഓർഗനൈസേഷൻ, ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫോട്ടോഗ്രാഫിക് ആർട്ട് (FIAP) എന്നിവയിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെയുള്ളവരായിരുന്നു ജൂറി. 2024 ഒക്ടോബറിൽ ചൈനയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് അറിയിച്ചു. മരിയ അൽ റഹ്ബിയുടെ പതിനഞ്ച് കലാസൃഷ്ടികൾ FIAP വിംഗുകളിൽ പ്രദർശിപ്പിക്കും. അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാർ പങ്കെടുക്കുന്ന ശിൽപശാലയിലും മരിയ പങ്കെടുക്കും.

 മരിയ മുഹമ്മദ്‌ അൽ റഹ്‌ബി പകർത്തിയ ചിത്രങ്ങൾ

മരിയ മുഹമ്മദ്‌ അൽ റഹ്‌ബി പകർത്തിയ ചിത്രങ്ങൾ




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top