സലാല > പൊന്നാനി ഓർഗനൈസേഷൻ ഓഫ് സലാല അൽ നാസർ സ്പോർട്ട് ക്ലബിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ കേരള നെറ്റ് റൈഡേർസ് സലാല ഒന്നാം സ്ഥാനവും സ്പോർറ്റ്യൂൺ സലാല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സലാലയിലെ ക്രിക്കറ്റ് രംഗത്തെ അതികായൻ ഷമ്മാസ്, ഗ്ലോബൽ മണിഎക്സ്ചേഞ്ച് പ്രതിനിധി പ്രേം സജീവ് എന്നിവർ ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രേം സജീവ്, ജോസഫ്, ഗഫൂർ താഴത്ത് എന്നിവരിൽ നിന്നും വിജയികൾ ട്രോഫികൾ ഏറ്റുവാങ്ങി. ടൂർണമെന്റിന് നിയാസ്, തഹ്സീം, ഫമീഷ്, ജാഫർ ജാഫി, ജനീസ്, മുസ്തഫ, ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..