23 December Monday

പിപിസി ആരവം 2024 ജൂലൈ 27 ന്

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

ദുബായ് > പാലക്കാടൻ പ്രവാസികളുടെ ആഗോളകൂട്ടായ്മയായ പാലക്കാട് പ്രവാസി സെന്ററിന്റെ നാലാമത് വാർഷിക കുടുംബസംഗമം ആരവം 24 പാലക്കാട് പരുത്തിപ്പുള്ളി എം എസ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന സംഗമത്തിൽ ഗിന്നസ് റെക്കോർഡ് ജേതാവായ കുഴൽമന്ദം രാമകൃഷ്ണൻ അവതരിപ്പിക്കുന്ന മൃദംഗ വാദനം, നാഷണൽ സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് കെ സി രാമകൃഷ്ണനും കെ ആർ ഹരീഷും അവതരിപ്പിക്കുന്ന പാവ കഥകളി, പാലക്കാടൻ കലാകാരന്മാരുടെ ഗാനമേള, മിമിക്രി, പാലപ്പള്ളി ഫെയിം ഫോക്ക് ഗ്രാഫർ അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന നാടൻ കലാ സംഗീതവിരുന്ന് തുടങ്ങിയവ ഉണ്ടാകും. പ്രശസ്ത മദ്ദള വാദ്യകലാകാരൻ കല്ലേക്കുളങ്ങര കൃഷ്ണ വാര്യർ, കണ്യാർകളി ആശാൻ എൻ എം രാമചന്ദ്രൻ, എന്നിവരെ സംഗമത്തിൽ ആദരിക്കും.

സെന്റർ പ്രസിഡന്റ് കെ കെ പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ പി പി സുമോദ് എംഎൽഎ മുഖ്യാതിഥിയാകും. പാലക്കാട് ജില്ലാ മുൻ കളക്ടർ അസ്ഗർ അലി ഐഎഎസ്, എ വി ഗോപിനാഥ്, പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റ് കേരളകുമാരി, രാഹുൽ സദാശിവൻ തുടങ്ങിയവരും സെന്റർ ഭാരവാഹികളും പങ്കെടുക്കും. എം വി ആർ മേനോൻ ചെയർമാനും കെ ഇ ബിജു ജനറൽ കൺവീനറുമായുള്ള കമ്മിറ്റിയാണ് ആരവം 24 കുടുംബ സംഗമത്തിന് നേതൃത്വം നൽകുന്നത്. യുഎഇ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, യുകെ, ആഫ്രിക്ക തുടങ്ങിയ പ്രവാസി മേഖലയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ അഞ്ഞൂറിൽ പരം കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top