23 December Monday

പ്രതിഭ വനിതാ കായിക മേള: സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

മനാമ > ബഹറിൻ പ്രതിഭാ വനിതാവേദി നവംബർ 15-ന് ഏകദിന വനിതാ കായിക മേള 2024' സംഘടിപ്പിക്കും. കായിക മേളയുടെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പ്രതിഭ സെന്ററിൽ യോഗം പ്രതിഭ മുഖ്യരക്ഷാധികാരി ചുമതലയുള്ള എ വി അശോകൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വനിതാവേദി പ്രസിഡന്റ് ഷമിതാ സുരേന്ദ്രൻ അധ്യക്ഷയായി. ഏകദിന കായികമേളയുടെ പോസ്റ്റർ വനിതാവേദി സെക്രട്ടറി റീഗ പ്രദീപിനു നൽകി പ്രതിഭാ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ പ്രകാശനം ചെയ്തു.

വനിതാ വേദി ചുമതലയുള്ള രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, രക്ഷാധികാരി അംഗമായ വീരമണി എന്നിവർ സംസാരിച്ചു. പാനലും സബ്കമ്മിറ്റി ഉൾപ്പെടെയുള്ള ഭാരവാഹികളെയും മത്സരയിനങ്ങൾ എന്തൊക്കെയെന്നും വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് അവതരിപ്പിച്ചു. പ്രതിഭ കേന്ദ്ര കായിക വേദിയുടെ ജോയിന്റ് കൺവീനർ ശർമിള, മത്സരങ്ങളുടെ നിയമാവലികളെ കുറച്ചു സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട വനിതാവേദി ട്രഷറർ സുചിത രാജൻ  സ്വാഗതവും ഏകദിന കായികമേള ജനറൽ കൺവീനർ ദീപ്തി രാജേഷ് നന്ദി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top