23 December Monday

പ്രതിഭ ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമന്റ്: ബ്രോസ് ആന്റ് ബഡീസിന് ജയം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ബഹ്‌റൈൻ പ്രതിഭ ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമന്റ് ജേതാക്കളായ ബ്രോസ് ആന്റ് ബഡീസ് ടീം ട്രോഫിയുമായി

മനാമ > ബഹറൈൻ പ്രതിഭ മനാമ മേഖലയിലെ സൂഖ് യൂണിറ്റ് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമന്റിൽ ബ്രോസ് ആന്റ് ബഡീസിന് ജയം. ഫൈനലിൽ  4 വിക്കറ്റിന് ഷഹീൻ ഗ്രൂപ്പ് ബിയെയാണ് തോൽപ്പിച്ചത്. ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തു.

വിജയികൾക്ക് പ്രതിഭാ രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ ട്രോഫി സമ്മാനിച്ചു. റണ്ണർ അപ്പ് ട്രോഫി മനാമ മേഖല സെക്രട്ടറി നിരൺ സുബ്രഹ്‌മണ്യൻ കൈമാറി. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, ലിവിൻ കുമാർ, പ്രതിഭ കായികവേദി ഭാരവാഹികൾ, കേന്ദ്ര-മേഖല കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ സംഘാട സമിതി അംഗങ്ങൾ എന്നിവർ ടീമംഗങ്ങളെ പരിചയപ്പെട്ടു.
സംഘാടക സമിതി കൺവീനർമാരായ ലിനീഷ് കാനായി, സിറാജ് മാമ്പ, ഫസീൽ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top