06 November Wednesday

പ്രവാസിക്ഷേമ വിശദീകരണ യോഗം നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

സലാല > കേരളാ പ്രവാസി വെൽഫെയർ ബോർഡ് നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചും പ്രവാസി പെൻഷൻ, സ്വയംതൊഴിൽ വായ്പ, മക്കളുടെ ഉപരിപഠനം, വിവാഹം, ഹൗസിങ്ങ് ലോൺ തുടങ്ങിയ വിവിധ ധനസഹായ പദ്ധതികളുടെ യോഗ്യതാ മാനദണ്ഡങ്ങളും ഇതിനാവശ്യമായി ഹാജരാക്കേണ്ട രേഖകളെകുറിച്ചും കേരള പ്രവാസി വെൽഫെയർ ബോർഡ് മെമ്പർ വിൽസൺ ജോർജ് വിശദീകരിച്ചു.

കൈരളി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ കൈരളി സലാല പ്രസിഡൻ്റ് ഗംഗാധരൻ അയ്യപ്പൻ അധ്യക്ഷത വഹിച്ചു. സലാലയിലെ മലയാളി പ്രവാസികളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും യോഗത്തിൽ മറുപടി നൽകി. കൈരളി സലാല ആതിഥേയത്വം വഹിച്ച വിശദീകരണ യോഗത്തിൽ സലാലയിലെ വിവിധങ്ങളായ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകർ പങ്കെടുത്തു.

കൈരളി ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും, കൈരളി സലാല രക്ഷാധികാരി റിജിൻ, ലോക കേരള സഭാംഗങ്ങളായ പവിത്രൻ കാരായി, ഹേമ ഗംഗാധരൻ എന്നിവരും സന്നിഹിതരായിരുന്നു. ജോയിൻ്റ് സെക്രട്ടറി മൻസൂർ പട്ടാമ്പി നന്ദി രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top