22 November Friday

ഖത്തർ പ്രധാനമന്ത്രിയെ യുഎഇ രാഷ്‌ട്രപതി സ്വീകരിച്ചു

വിജേഷ് കാർത്തികേയൻUpdated: Friday Nov 22, 2024

അബുദാബി > യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും അബുദാബിയിലെ ഖസർ അൽ ഷാതിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് യോഗം ഊന്നൽ നൽകിയത്. പരസ്പര താൽപര്യങ്ങൾ വർധിപ്പിക്കുന്നതിനും മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളും ചർച്ച ചെയ്തു.

പ്രാദേശിക സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനായി സംഘർഷം വ്യാപിക്കുന്നത് തടയുകയും മിഡിൽ ഈസ്റ്റിൽ വെടിനിർത്തൽ ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിൻ്റെ പ്രാധാന്യവും ഉൾപ്പടെ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി. ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രി, പ്രസിഡൻഷ്യൽ കോർട്ട് ചെയർമാൻ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങി വിവിധ ഉദ്യോഗസ്ഥരും യുഎഇയിലെയും ഖത്തറിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അദ്ദേഹത്തിൻ്റെ പ്രതിനിധി സംഘവും അബുദാബിയിലെ അൽ ബത്തീൻ വിമാനത്താവളത്തിലെത്തിയപ്പോൾ അദ്ദേഹത്തെ അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. യോഗത്തിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഖത്തർ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘവും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top