27 December Friday

കുവൈത്തിൽ ബയോ മെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശം

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

കുവൈറ്റ് സിറ്റി > കുവൈത്തിൽ സർക്കാർ നിശ്ചയിച്ച സമയ പരിധിക്കകം ബയോ മെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്ക് ഗവർമെന്റ് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇട പാടുകളും നിർത്തി വെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി ആൻഡ് മീഡിയ വക്താവ് മേജർ ഷഹീൻ അൽ ഗരീബാണ് ബയോ മെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ചത്.

ബയോ മെട്രിക് നടപടികൾ പൂർത്തീകരിക്കുന്നതിന് മുൻ കൂർ അപ്പോയ്ന്റ്മെന്റ് എടുക്കണം. അപ്പോയ്‌മെന്റ് ലഭ്യമാകുന്ന സെന്ററുകളിൽ നേരിട്ടെത്തി നടപടികൾ പൂർത്തീകരിക്കണം. മുൻ കൂർ അപ്പോയ്ന്റ്മെന്റ് എടുക്കാത്തവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു അവസരം നൽകുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയും പ്രവാസികൾക്ക് ഡിസംബർ 30 വരെയുമാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ സമയം അനുവദിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്കനുസരിച്ച് 25 ലക്ഷം പേർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top