28 December Saturday

അരനൂറ്റാണ്ടിന്റെ അഭിമാനം, പ്രഖ്യാപനം നടത്തി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

ജിദ്ദ > പ്രവാസിയുടെ സങ്കടങ്ങളിലും കണ്ണീരിലും തണലായ കെഎംസിസിയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി. അരനൂറ്റാണ്ടിന്റെ അഭിമാനം, ജിദ്ദ കെ.എം.സി.സി എന്ന പേരിൽ നടത്തുന്ന പരിപാടി കെഎംസിസി എന്ന മഹാപ്രസ്ഥാനം പിന്നിട്ട വഴികൾ ഓരോന്നും അടയാളപ്പെടുത്തുന്നതിനൊപ്പം ഭാവിയിൽ വ്യത്യസ്തമായ പരിപാടികൾ, പദ്ധതികൾ നടപ്പിലാക്കും.

ആഘോഷത്തിന്റെ ഭാഗമായി 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ആദ്യ ഘട്ട പരിപാടികൾ ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയാണ്. സ്ഥിരമായി നടത്തിവരുന്ന പരിപാടികൾക്ക് പുറമെ, സോവനീർ, മെഗാഷോ, സാംസ്കാരിക സാഹിത്യ സെമിനാർ, കാരുണ്യകൂട്ടം തുടങ്ങീ അൻപതോളം പരിപാടികൾ സംഘടിപ്പിക്കും.

ലോക മലയാളികളിക്കിടയിൽ ഫുട്ബോൾ പോലെ സ്വീകാര്യത നേടിയ കായിക ഇനമാണ് വടംവലി. ഈ വരുന്ന ജനുവരി 17 നു ജിദ്ദയിൽ വമ്പൻ വടംവലി മേള നടത്തും. ജിദ്ദ കെഎംസിസി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെന്റിൽ യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും മാറ്റുരക്കും. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കുന്ന ലോക നിലവാരത്തിലുള്ള വടംവലി കോർട്ടും പിച്ചും ആയിരിക്കും മത്സരങ്ങൾക്ക് ഉപയോഗപ്പെടുത്തുക. ആറായിരം സൗദി റിയാലാണ് ഒന്നാം സ്ഥാനക്കാർക്ക് നൽകുക. നാലായിരം, രണ്ടായിരം, ആയിരം എന്നിങ്ങിനെയാണ് രണ്ടു മുതൽ നാലു വരെ സ്ഥാനക്കാർക്ക്. വടംവലിയുടെ പൊതു  നിലവാരവും നിയമങ്ങളും പലപിച്ചുകൊണ്ടായിരിക്കും മേളനടത്തപ്പെടുക. മത്സരം കാണാനെത്തുന്നവർക്ക് വിവിധ ഭക്ഷണ സ്റ്റാളുകളും മറ്റും ഗ്രൗണ്ടിൽ ഒരുക്കും. മേള വിജയിപ്പിക്കുന്നതിനുവേണ്ടി വിപുലമായ സംഘാടകസമിതി രൂപീകരിച്ചതായും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അറിയിച്ചു.

സികെ റസാഖ് മാസ്റ്റർ
ഇസ്‌ഹാഖ്‌ പൂണ്ടോളി
വിപി അബ്ദുറഹിമാൻ
ഇസ്മായിൽ മുണ്ടക്കുളം
ലത്തീഫ് മുസ്ലിയാരങ്ങാടി
ജലാൽ തേഞ്ഞിപ്പലം
അഷ്‌റഫ് താഴേക്കോട്
നാസർ മച്ചിങ്ങൽ
സുബൈർ വട്ടോളി
ആക്ടിങ് പ്രസിഡന്റ്- സി കെ റസാഖ് മാസ്റ്റർ
ആക്ടിങ് ജനറൽ സെക്രട്ടറി- ഇസ്‌ഹാഖ്‌ പൂണ്ടോളി, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top