22 December Sunday

പിഎസ്എംഓ കോളേജ് അലുംനി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ പതിനെട്ടാം വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ജിദ്ദ > തിരൂരങ്ങാടി പി എസ് എം ഓ കോളേജ് അലുംനി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ പതിനെട്ടാം വാർഷികം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ചു. ഇന്ത്യൻ കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. അബീർ മെഡിക്കൽ ഗ്രൂപ്പിലെ ഡോ. അഹമ്മദ് ആലുങ്ങൽ മുഖ്യാതിഥിയായിരുന്നു.

അലുംനി അസോസിയേഷൻ പ്രസിഡണ്ട് സീതി കൊളക്കാടൻ, അമർ മനരിക്കൽ, സലാഹ് കാരാടൻ, അബ്ദുള്ളക്കുട്ടി എ എം, സിദ്ധീഖ് ഒളവട്ടൂർ, റഹൂഫ് എം പി, റഷീദ് പറങ്ങോടത്ത്,  അഷ്‌റഫ് കുന്നത്ത്, അഷ്‌റഫ് അഞ്ചാലൻ എന്നിവർ സംസാരിച്ചു. കോളേജിലെ പൂർവ വിദ്യാർത്ഥിയും പട്ടുറുമാൽ ജഡ്ജുമായിരുന്ന ഫിറോസ് ബാബു, സിനിമ പിന്നണി ഗായികയായ ദാന റാസിക്ക് എന്നിവരുടെ  ഗാന സന്ധ്യ നടന്നു. ജിദ്ദയിലെ ഗായകരായ ജമാൽ പാഷ, സോഫിയ സുനിൽ ,മുംതാസ് അബ്ദുറഹിമാൻ തുടങ്ങിയവരും ഗാനമേളയുടെ ഭാ​ഗമായിരുന്നു.

തുടർന്ന് പി എസ് എം ഓ കോളേജിലെ പൂർവ വിദ്യാർത്ഥികളായ ജാഫർ മേലേവീട്ടിൽ, ഡോ. ഫൈസൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സിനിമാ ഗാനങ്ങളുടെയും, മാപ്പിളപ്പാട്ടുകളുടെയും, നാടൻ പാട്ടുകളുടെയും ഫ്യൂഷനായി മുട്ടിപ്പാട്ട് അവതരിപ്പിച്ചു. സീതി കൊളക്കാടൻ, റഹൂഫ് എം പി, ബഷീർ അച്ഛമ്പാട്ട്, ഷമീം താപ്പി, റഹ്മത്തലി, അനസ് പന്തക്കൽ, ഹസീബ് പൂങ്ങാടൻ, യൂനുസ് പാക്കട, അബ്ദുൽ ഗഫൂർ എന്നിവർ അടങ്ങിയ മുട്ടിപ്പാട്ട് സംഘമാണ് മുട്ടിപ്പാട്ട് അവതരിപ്പിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top