26 December Thursday

നിസഹായതയുടെ വിളികൾ; സഹായ ഹസ്‌തവുമായി നോർക്ക ഹെൽപ്പ്‌ലൈൻ

അഹമ്മദ്കുട്ടി അർളയിൽUpdated: Saturday May 2, 2020

ദോഹ > ഒരോ ദിവസവും അറനൂറിലേറെ വിളികൾ... ആ വിളികളിൽ നിറഞ്ഞു നിൽക്കുന്നത് നൊമ്പരങ്ങളും നിസഹായതയുമാണ്, പലതും ദുരിത ജീവിതത്തിന്റെ നേർ ചിത്രങ്ങൾ. ആശങ്കൾക്കുമുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നവരുടെ ശബ്ദം... ദുരിതം പേമാരി പെയ്യുമ്പോൾ ആശ്വാസത്തിന്റെ കൈത്തിരി നാളമാവുകയാണ് ഖത്തറിലെ നോർക്ക ഹെൽപ്പ് ഡെസ്‌ക്.

ജോലി നഷ്ടപ്പെട്ടവർ, സന്ദർശക വിസ കാലവാധി അവസാനിച്ചവർ, ഭക്ഷണത്തിനു ബുദ്ധി മുട്ടുന്നവർ, വിട്ടു മാറാത്ത രോഗത്തിന് മരുന്നില്ലാതെ കഷ്ടപ്പെടുന്നവർ, ഗൾഭിണികൾ, ചികിത്സക്കായി നാട്ടിൽ പോകാൻ കാത്തിരിക്കുന്നവർ, അടുത്ത ബന്ധുക്കൾ മരിച്ചിട്ടും നാട്ടിൽ പോകാൻ കഴിയാത്തവർ... ഓരോ ദിവസവും നോർക്ക് ഹെൽപ്പ് ഡെസ്‌കിൽ എത്തുന്നത് ഇത്തരക്കാരുടെ അനവധി വിളികളാണ്. ഇവരുടെ സങ്കടങ്ങളെ തങ്ങളുടേതാക്കി പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നോർക്ക വളണ്ടിയർമാർ.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ഖത്തറിൽ ഏപ്രിൽ ഒമ്പതിനാണ് നോർക്ക റൂട്സ് ഹെൽപ് ലൈനിന് തുടക്കമായത്. ഇന്ത്യൻ എംബസ്സിയുടെയും ഐസിബിഎഫി ന്റെയും സഹകരണത്തോടെയാണ് ഹൈൽപ് ലൈൻ പ്രവർത്തനം. ഹൈൽപ് ലൈനുമായി ബന്ധപ്പെടാനായി നിലവിൽ നാല് മൊബെൽ നമ്പറുകൾ പ്രവർത്തിക്കുന്നു. അശരണായ പ്രവാസികൾളുടെ പ്രാഥമിക ആവശ്യങ്ങൾക്കാണ് മുഖ്യ പരിഗണന നൽകുന്നത്.

ഇതുവരെ അയ്യായിരത്തോളം പേർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു. വൈദ്യസഹായം ആവശ്യമുള്ളവർക്ക് ഹമദ് മെഡിക്കൽ കോർപ്പറേഷൻ, സ്വകാര്യ ക്ലിനിക്കുകൾ, ഫാർമസി എന്നിവയിൽ നിന്ന് മരുന്നും കൺസൾട്ടേഷനും ലഭ്യമാക്കുന്നു. ഇതിനായി എംബസ്സിയുടെ സഹകരണവും തേടുന്നുണ്ട്.  ഇതിനകം നൂറിലധികം രോഗികളെ സഹായിച്ചു. ലേബർ കേമ്പുകൾ സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ നൽകുന്നു. ആവശ്യമായ കാര്യങ്ങളിൽ ഖത്തർ സർക്കാർ,എംബസ്സി, കേരളാ സർക്കാർ എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു.

കോവിഡുമായി ബന്ധപ്പെട്ട് ഖത്തർ സർക്കാർ ഒരുക്കുന്ന സംവിധാനങ്ങൾ സർക്കാർ ക്ഷണപ്രകാരം ഹെൽപ് ലൈൻ അംഗങ്ങൾ സന്ദർശിച്ചിരുന്നു. നോർക്കാ ഹെൽപ് ലൈനിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ചീഫ് കോർഡിനേറ്റർമാരായി സിവി റപ്പായി, ജെകെ മേനോൻ, കോ-ഓഃഡിനേറ്റർമാരായി ലോക കേരളാ സഭാംഗം എ സുനിൽകുമാർ, ലോക കേരളാ സഭ ക്ഷണിതാവ് അബ്ദുൽ റഊഫ്, വിതരണ ചുമതലക്കുള്ള കൺവീനറായി സാബിത് സഹീർ എന്നിവർ പ്രവർത്തിക്കുന്നു. ഐസിബിഎഫ്, ഇന്ത്യൻ എംബസ്സി കോ ഓർഡിനേഷൻ ചുമതല ലോക കേരളാ സഭാ അംഗം പിഎൻ ബാബു രാജനാണ്. ലോക കേരള സഭ അംഗങ്ങളായ പ്രമോദ് ചന്ദ്രൻ, അർളയിൽ അഹമ്മദ്കുട്ടി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ

ലോക കേരളാ സഭാ ക്ഷണിതാക്കളായ അഡ്വ. സുനിൽ കുമാർ, ഇബ്രു ഇബ്രാഹീം, സംസ്‌കൃതി ഖത്തർ ജനറൽ സെക്രട്ടറി വിജയ കുമാർ, സന്തോഷ് തൂണേരി, അഡ്വക്കറ്റ് നിസാർ കേച്ചേരി (നോർക്കാ ലീഗൽ സെൽ), എസ്എഎം ബഷീർ (കെഎംസിസി), ഷമീർ ഏറാമല (ഇൻകാസ്) എന്നിവർ ഉൾപ്പെടുന്ന നോർക്കാ ഹെൽപ് ലൈൻ പ്രവർത്തനസമിതിയും പ്രവർത്തിക്കുന്നു. ഇതിന് പുറമെ 25 സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്. സംസ്‌കൃതി ഖത്തറിന്റെ സഹകരണം ഏറെ ശ്രദേധയമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top