22 December Sunday

ട്രാൻസിറ്റ് ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ഭേദഗതി കരാറിൽ ഖത്തർ ഒപ്പുവച്ചു

അഹമ്മദ് കുട്ടി അറളയിൽUpdated: Sunday Sep 22, 2024

ദോഹ> അറബ് ലീഗ് രാജ്യങ്ങൾക്കിടയിലെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ഭേദഗതി വരുത്തിയ കരാറിൽ ഖത്തർ ഒപ്പുവച്ചു. അറബ് ലീഗ് സെക്രട്ടേറിയറ്റ് ജനറലിൻ്റെ ആസ്ഥാനത്ത് വച്ച് കെയ്‌റോയിലെ ഖത്തർ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധി താരിഖ് അലി ഫറജ് അൽ അൻസാരിയുമാണ് കരാറിൽ ഒപ്പുവെച്ചത്.

അറബ് ലീഗിൻ്റെ അസിസ്റ്റൻ്റ് സെക്രട്ടറി ജനറലും ലീഗൽ അഫയേഴ്സ് സെക്ടർ  അംബാസഡറുമായ  ഡോ. മുഹമ്മദ് അൽ അമീൻ വെൽഡ് കിക്ക് സാന്നിധ്യം വഹിച്ചു. അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമാണ് ഭേദ​ഗതി ചെയ്ത കരാർ ലക്ഷ്യമിടുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top