26 December Thursday

വെല്ലുവിളികളും മുന്നേറ്റങ്ങളും ചർച്ച ചെയ്ത് ഖത്തർ ശാസ്ത്ര സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ദോഹ > ഖത്തർ സൊസൈറ്റി ഫോർ ഫാമിലി ആൻഡ് കമ്മ്യൂണിറ്റി മെഡിസിൻ്റെ പ്രഥമ ശാസ്ത്ര സമ്മേളനം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 600-ലധികം ഹെൽത്ത് കെയർ പ്രൊഫഷണലുകൾ രണ്ടു ദിവസങ്ങളിലായി നടന്ന  കോൺഫറൻസിൽ പങ്കാളിത്തം വഹിച്ചു.

സമ്മേളനത്തോടനുബന്ധിച്ച്, കുടുംബ, കമ്മ്യൂണിറ്റി മെഡിസിൻ മേഖലയിലെ ഏറ്റവും പുതിയ ശാസ്ത്രീയ മുന്നേറ്റങ്ങളുടെ പ്രദർശനവും നടന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, പ്രിസിഷൻ മെഡിസിൻ, നൂതന സാങ്കേതിക വിദ്യകൾ എന്നിവയുടെ സംയോജനത്തിലൂടെ നൂതനാശയങ്ങളെ ഉത്തേജിപ്പിക്കാനും ഈ രംഗത്തെ മികച്ച സമ്പ്രദായങ്ങൾ പര്യവേക്ഷണം ചെയ്യാനും കോൺഫറൻസ് ലക്ഷ്യമിടുന്നതായി ഖത്തരി സൊസൈറ്റി ഫോർ ഫാമിലി ആൻഡ് കമ്യൂണിറ്റി മെഡിസിൻ ചെയർപേഴ്‌സൺ ഡോ. സാമിയ അൽ അബ്ദുല്ല പറഞ്ഞു.

രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള ഫാമിലി, കമ്മ്യൂണിറ്റി മെഡിസിൻ എന്നിവയിൽ വിദഗ്ധരായ 100 ഖത്തറി ഡോക്ടർമാരാണ് കോൺഫറൻസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top