22 December Sunday

സാംസ്‌കാരിക വിനിമയമേളയിൽ ശ്രദ്ധേയമായി ഖത്തർ വിദ്യാർത്ഥി സംഘം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ദോഹ > ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെൻ്റിൽ ഹുവായിയുടെ സീഡ്‌സ് ഫോർ ദ ഫ്യൂച്ചർ (എസ്എഫ്‌ടിഎഫ്) 2024 റീജിയണൽ ഫൈനലിൽ ശ്രദ്ധേയമായി ഖത്തറിൽ നിന്നുള്ള വിദ്യാർത്ഥി സംഘം. ഓഗസ്റ്റ് 17 വരെ നടക്കുന്ന ഈ വർഷത്തെ പതിപ്പിൽ മിഡിൽ ഈസ്റ്റിലെയും മധ്യേഷ്യയിലെയും 14 രാജ്യങ്ങളിൽ നിന്നുള്ള 157 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഉസ്ബെക്കിസ്ഥാനിലെ ഡിജിറ്റൽ ടെക്നോളജീസ് മന്ത്രി ഷെർസോദ് ഷെർമാറ്റോവ്  വിദ്യാർത്ഥികൾ സംഘടിപ്പിച്ച സ്റ്റാളുകൾ സന്ദർശിച്ചു. സ്വന്തം രാജ്യത്തിന്റെ സംസ്കാരം, പരമ്പരാഗത വസ്ത്രങ്ങൾ, ഭക്ഷണം, മധുരപലഹാരങ്ങൾ, കാപ്പി, ചായ എന്നിവ പരിചയപ്പെടുത്തിയാണ് സ്റ്റാളുകൾ സംഘടിപ്പിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top