22 December Sunday

മെഡൽ തിളക്കത്തിൽ പാരിസിനോട് വിടപറഞ്ഞ് ഖത്തർ സംഘം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ദോഹ > മെഡൽ തിളക്കത്തിൽ പാരിസിനോട് വിടപറഞ്ഞ് ഖത്തർ സംഘം. പാരീസ് 2024 സമ്മർ ഒളിമ്പിക്‌സിലെ മികച്ച പങ്കാളിത്തത്തിന് ഖത്തറി പ്രതിനിധി സംഘത്തിലെ എല്ലാ അംഗങ്ങൾക്കും അവരുടെ സ്ഥിരോത്സാഹത്തിനും അർപ്പണബോധത്തിനും ഖത്തർ ഒളിമ്പിക്‌സ് കമ്മിറ്റി (ക്യുഒസി) പ്രസിഡൻ്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽതാനി നന്ദിപറഞ്ഞു.

ഹൈജമ്പ് ഐക്കൺ മുതാസ് ബർഷിം ശനിയാഴ്ച വെങ്കലം നേടിയതോടെ ഖത്തർ ഒരു മെഡലോടെയാണ് പാരീസ് ഒളിമ്പിക്‌സ് പൂർത്തിയാക്കിയത്. പാരീസ് ഒളിമ്പിക്‌സിൻ്റെ അവസാന ദിനമായ ഞായറാഴ്ച ഖത്തർ ഒളിമ്പിക്‌സ് കമ്മിറ്റി (ക്യുഒസി) പ്രസിഡൻ്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽതാനി ഖത്തർ പ്രതിനിധി സംഘത്തെ അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top