23 December Monday

ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി പ്രവാസ ലോകവും.

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

മസ്കറ്റ് > ക്രിസ്മസ് ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആഘോഷത്തിനൊരുങ്ങി ഒമാനിലെ ക്രൈസ്തവ വിശ്വാസികള്‍. കരോൾ ഗാനങ്ങളുടെ ഈണങ്ങളും നക്ഷത്രക്കൂടുകളുടെ വെളിച്ചവുമായി ക്രിസ്തീയ ഭവനങ്ങളും ആരാധനാലയങ്ങളും സജീവമായി. പുല്‍ക്കൂടുകളും പലനിറത്തിലുള്ള നക്ഷത്രങ്ങളുമെല്ലാം ഫ്‌ളാറ്റുകളും വില്ലകളിലും ദേവാലയങ്ങളിലും മിഴി തുറന്നു. വാരാന്ത്യങ്ങളിൽ ഒമാനിലെ സൂപ്പർ മാർക്കറ്റുകളിലും. ഷോപ്പിംഗ് സെന്ററുകളിലും. കേക്ക് തേടി എത്തുന്നവരുടെ തിരക്കിൽ ബേക്കറികളിലും നല്ല വ്യാപാരം നടന്നു. പുൽകൂടും.മിനിയേച്ചർ ലൈറ്റും നക്ഷത്രങ്ങളും. ക്രിസ്മസ് ട്രീയും അതിന്റെ വിളക്കുകളും തൂക്കിയിടാനുള്ള ഗിഫ്റ്റ്. ക്രിസ്മസ് പപ്പാഡ്രെസ്സുകൾ കരോൾ സംഘങ്ങൾക്കുള്ള വസ്ത്രങ്ങൾ, വാദ്യ ഉപകരണങ്ങൾ എന്നിങ്ങനെ എല്ലാ ഒരുക്കങ്ങൾക്കുള്ള സാധനങ്ങളും മാർക്കറ്റിൽ എത്തിയിട്ടുണ്ട്. റെഡിമെയ്ഡ് പുൽകൂടുകൾക്ക് ഡിമാന്റ് ഏറെയാണ്. ആവശ്യം കഴിഞ്ഞാൽ അഴിച്ചു പെട്ടിയിൽ സൂക്ഷിക്കാൻ പറ്റുകുന്നവയാണ് കൂടുതലും വിറ്റു പോകുന്നത്.

ഡെക്കറേഷൻ ലൈറ്റുകൾ അലങ്കാര വസ്തുക്കൾ, പ്രത്യേക ഡ്രെസ്സുകൾ, എന്നിവയും വിൽപ്പനയ്ക്ക് ഉണ്ട്. ക്രിസ്മസ് ട്രീ ചെറുതുമുതൽ വലുത് വരെ ആവശ്യമുള്ള ഉയരത്തിൽ നിർമിക്കാൻ ആവും വിധം സൈസുകളിൽ ലഭ്യമാണ്  ക്രിസ്മസിന് മുൻപ്  വീടുകളിൽ ഉണ്ടാക്കുന്ന നക്ഷത്രങ്ങളും ക്രിസ്മസ് മരങ്ങളും പുൽകൂടുകളും ഇന്ന് മാർക്കറ്റിൽ നിന്ന് വാങ്ങിക്കുകയാണ് ചെയ്യുന്നത്. പോയകാലത്ത്‌ കുടുംബങ്ങൾ ഒത്തുചേർന്നു നിർമ്മിച്ച പലതും എളുപ്പത്തിലും ഭംഗിയിലും വിപണിയിൽ ലഭ്യമാകുന്ന പ്രവാസ ലോകത്ത് ആഘോഷത്തിന് മുൻകൂട്ടിയുള്ള തയ്യാറെടുപ്പ് ഇല്ല എന്ന് പറയാം. നസ്രാണി സദ്യയുടെ ബുക്കിങ്ങും ഫുഡ്‌ കോർട്ടുകളിലും റെസ്റ്റോറന്റുകളിലും തകൃതിയായി നടക്കുന്നുണ്ട്. വിവിധ സഭകളുടെയും ഇടവകകളുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ ക്രിസ്മസ് കരോളുകൾ സജീവമായിട്ടുണ്ട്. പാട്ടു പാടി വാദ്യം മുഴക്കി റോഡിലൂടെ സഞ്ചരിക്കുന്ന കരോൾ സംഘങ്ങൾ ഇപ്പോൾ സജീവമല്ല ഫ്ലാറ്റുകളിൽ എത്തി കൂട്ടമായി കരോൾ ഗാനങ്ങൾ ആലപിക്കുന്ന രീതിയാണ് പ്രവാസലോകത്ത്‌

നിലവിലുള്ളത് ഫ്ളാറ്റുകളിലും താമസ സ്ഥലങ്ങളിലും കയറിയിറങ്ങി തിരുപ്പിറവിയുടെ സ്നേഹ സന്ദേശം പകർന്നു നൽകുകയാണ് കരോൾ സംഘങ്ങൾ.   ക്രിസ്മസി നോടനുബന്ധിച്ച്  ഒമാനിലെ  വിവിധ ക്രിസ്തീയ  സഭകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. റൂവി, ഗാല, നിസ് വ , സോഹാർ, സലാല തുടങ്ങി ഒമാനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ  ക്രിസ്മസിനോടനുബന്ധിച്ചു പ്രത്യേക പ്രാർഥനകൾ നടക്കും. ഒമാന്റെ വിവിധ മേഖലകളിൽ അധിവസിക്കുന്ന വിശ്വാസി സമൂഹം തിരുപ്പിറവി ആഘോഷങ്ങളിൽ പങ്കാളികളാകും. പുതു വസ്ത്രം എടുക്കാനും ക്രിസ് മസ് സദ്യ ഒരുക്കാനുമുള്ള സാധനങ്ങൾ വാങ്ങാൻ രാജ്യത്തെ സൂപ്പർ മാർക്കറ്റുകളിലും വിവിധ വ്യാപാര സ്ഥാപനങ്ങളിലും വൻ തിരക്കാണ് വാരാന്ത്യത്തിൽ അനുഭവപ്പെട്ടത്.

ക്രിസ്മസ് ദിനം പ്രവർത്തിദിവസമായതിനാൽ പലരുടെയും ആഘോഷങ്ങൾ വാരാന്ത്യത്തിലാവും. അവധി എടുത്ത് ക്രിസ്മസ് ആഘോഷിക്കുന്നവരും കുറവല്ല. ഒമാനിലെ പല ഇന്ത്യൻ സ്കൂളുകൾക്കും ശൈത്യകാല  അവധി ആയതിനാൽ ക്രിസ്മസ് ആഘോഷിക്കാൻ പല പ്രവാസി കുടുംബങ്ങളും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾ പ്രവാസ ലോകത്തിന്റെ മാത്രം പ്രത്യേകതയാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top