ദോഹ > അറബ് നെറ്റ്‌വർക്ക് ഫോർ നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷൻസ് (എഎൻഎൻഎച്ച്ആർഐ), യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (ഒഎച്ച്സിഎച്ച്ആർ) എന്നിവയുടെ സഹകരണത്തോടെ ദേശീയ മനുഷ്യാവകാശ സമിതി (എൻഎച്ച്ആർസി) സംഘടിപ്പിച്ച പ്രാദേശിക ഡയലോഗ് ഫോറം സമാപിച്ചു.
മനുഷ്യാവകാശങ്ങൾ: സമത്വം പ്രോത്സാഹിപ്പിക്കുക, കുടിയേറ്റത്തിൻ്റെ പശ്ചാത്തലത്തിൽ വിവേചനത്തിനെതിരെ പോരാടുക" എന്ന വിഷയത്തിൽ രണ്ടു ദിവസമായി ദോഹയിൽ നടന്ന ഫോറത്തിൽ മനുഷ്യാവകാശങ്ങളുടെ ബോധവൽക്കരണ തലങ്ങളും സമത്വം വർധിപ്പിക്കുന്നതും എല്ലാത്തരം വംശീയ വിവേചനങ്ങളും നിരസിക്കുന്നതുമായി ബന്ധപ്പെട്ട ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് നിരന്തരം പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം ഫോറം ചർച്ച ചെയ്തു. വംശീയ വിവേചനം ഇല്ലാതാക്കുന്നതിനും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിൻ്റെയും ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളുമായി ആശയവിനിമയം നടത്തുന്നതിന് വിദ്യാഭ്യാസവും സംസ്കാരവും പ്രയോജനപ്പെടുത്തണമെന്ന് ഫോറം ആവശ്യപെട്ടു.
പ്രവാസി തൊഴിലാളികളെ സംബന്ധിച്ച മനുഷ്യാവകാശങ്ങളുടെ യാഥാർത്ഥ്യം നിരന്തരം നിരീക്ഷിക്കേണ്ടതിൻ്റെയും വെല്ലുവിളികൾ തിരിച്ചറിയുകയും അവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എഎൻഎച്ച്ആർഐ സെക്രട്ടറി ജനറൽ സുൽത്താൻ ബിൻ ഹസൻ അൽ ജമാലി അവതരിപ്പിച്ചു. പൗരസമൂഹ സംഘടനകളോടും മാധ്യമങ്ങളോടും സഹിഷ്ണുതയും സഹവർത്തിത്വവും വളർത്താനും വംശീയ വിവേചനത്തിൻ്റെ അപകടത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാനും ഫോറം ശുപാർശകൾ ആവശ്യപ്പെട്ടു. വംശീയ വിവേചനം പരിഹരിക്കുന്നതിനുള്ള വഴികൾ അന്വേഷിക്കുന്നതിനൊപ്പം ഖത്തറിലെ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന സ്വതന്ത്ര അതോറിറ്റി എന്ന നിലയിൽ എൻഎച്ച്ആർസിയുടെ പങ്കിനെക്കുറിച്ചും ഫോറം ചർച്ച ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..