25 December Wednesday

ഒമാനി കവി സാഹേർ അൽ ഗഫ്രി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

മസ്‌കത്ത്‌ > ഒമാനിൽ സാഹിത്യ കവിതാ രംഗത്ത്  അറിയപ്പെട്ട കവി സാഹേർ അൽ ഗഫ്രി (68) അന്തരിച്ചു. ഒമാനിലെ സാഹിത്യരംഗത്ത് പ്രത്യേകിച്ച് ആധുനിക ഒമാനി കവിതയെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും സ്വാധീനിച്ച വ്യക്തികളിൽ ഒരാളായി അൽ ഗഫ്രി കണക്കാക്കപ്പെടുന്നു.

ദാഖിലിയ ഗവർണറേറ്റിലെ സമായിൽ വിലായത്തിൽ സുരുർഗ്രാമത്തിൽ 1956ൽ ആയിരുന്നു ജനനം. വെള്ളക്കുളമ്പുകൾ, നിശബ്ദത ഏറ്റുപറയാൻ വരുന്നു, കിണറ്റിലെ പൂക്കൾ, എല്ലാ നാട്ടിലും ഒരു പൂന്തോട്ടത്തിൻ്റെ കിണർ സ്വപ്നങ്ങൾ, ഉയരങ്ങൾ നിർമ്മിക്കുന്നവർ തുടങ്ങിയവ ശ്രദ്ധയമായ കൃതികളാണ്. അദ്ദേഹത്തിൻ്റെ നിരവധി കവിതകൾ വിവിധ അന്താരാഷ്ട്ര ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top