03 December Tuesday

ആർട്ടിക്കിൾ 24 റെസിഡൻസി വിസകളുടെ ഇടപാടുകൾ ഉടൻ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

കുവൈത്ത് സിറ്റി > കുവൈത്തിൽ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകളിൽ ആർട്ടിക്കിൾ 24ന് (സ്വയം സ്പോൺസർ ഷിപ്പ് ) കീഴിലുള്ള താമസരേഖയുമായി ബന്ധപ്പെട്ട ഇടപാടുകൾ അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കും.  ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ്  അൽ സബാഹ് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ആർട്ടിക്കിൾ 24-ന് കീഴിലുള്ള റെസിഡൻസി ഉടമകൾക്കുള്ള ഇടപാടുകളിൽ സ്പോൺസർ തന്നെ അപേക്ഷകനാണ്. ഈ ആർട്ടിക്കിൾ പ്രകാരം മുമ്പ് രജിസ്റ്റർ ചെയ്ത നിരവധി റെസിഡൻസികൾ  മാസങ്ങൾക്ക് മുമ്പ്  ആഭ്യന്തര മന്ത്രാലയം റദ്ദാക്കുകയും സ്വദേശികളുടെ ഭാര്യമാർ, നിക്ഷേപകർ എന്നീ വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിഭാഗം താമസ രേഖകൾ പുതുക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ ഓഫീസ് മുഖേനെ മാത്രമായി മാറ്റുകയും ചെയ്തിരുന്നു. ഇത് മൂലം  ഇടപാടുകൾ  പൂർത്തിയാകാൻ കാല താമസം നേരിടുന്ന സാഹചര്യത്തിലാണ് അടുത്ത ആഴ്ച മുതൽ  ഇതുമായി ബന്ധപ്പെട്ട ഇടപാടുകൾ അതാത് ഗവർണറേറ്റുകൾ വഴി നടത്താൻ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top