08 September Sunday

സൗരോർജ്ജ സെൽ വൃത്തിയാക്കാൻ റോബോട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

മസ്‌കത്ത്‌ > സൗരോർജ മേഖലയിലും റോബോട്ടിന്റെ ഉപയോഗം പരീക്ഷിച്ച് ഒമാൻ. പെട്രോളിയം ഡെവലപ്‌മെൻ്റ് ഒമാനുമായി (പിഡിഒ) സഹകരിച്ചാണ് ഒമാൻ ആസ്ഥാനമായുള്ള റെയ്‌ഡ് (റോബോട്ടിക്‌സ് ആൻഡ് എഐ ഡെവലപ്‌മെൻ്റ്) എന്ന സ്ഥാപനം സൗരോർജ സെൽ ക്ലീനിംഗ്  ചെയ്യാനുള്ള റോബോട്ടിനെ പരീക്ഷിച്ചത്.

ആവശ്യമുള്ള സമയങ്ങളിൽ സോളാർ സെല്ലുകൾ റോബോട്ട് സ്വയമേവ തന്നെ വൃത്തിയാക്കും.  ഇതിലൂടെ സൗരോർജ്ജ നിലയങ്ങളുടെ കാര്യക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടും.

'വിശാലമായ സോളാർ സെൽ സ്റ്റേഷനുകൾ കാര്യക്ഷമതയോടെ വൃത്തിയാക്കുന്നതിനായി തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ഒരു കണ്ടുപിടിത്തമാണ് സോളാർ സെൽ ക്ലീനിംഗ് റോബോട്ട് എന്ന് റെയ്ഡ് കമ്പനി മേധാവി അബ്ദുൽറഹ്മാൻ അഫാൻ അൽ ഹാജി പറഞ്ഞു.

ആളുകൾ നേരിട്ട് ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഉണ്ടാവുന്ന അപകടസാധ്യതകൾ ഒഴിവാക്കാനും ആളുകളുടെ ജോലിഭാരം കുറക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അൽ ഹാജി കൂട്ടിച്ചേർത്തു.

റോബോർട്ട് യൂണിറ്റ് 700-ലധികം സോളാർ പാനലുകൾ വൃത്തിയാക്കി. ഇത് എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാൻ അനുയോജ്യമായതാണ്. ശുചീകരണത്തിന് ഉപയോഗിക്കുന്ന ജലത്തിൻ്റെ അളവ് കുറയ്ക്കുന്നതിനും സൗരോർജ്ജ യൂണിറ്റുകളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും  ഈ സാങ്കേതികവിദ്യ സഹായിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top