മസ്‌കത്ത് > മൊബൈലിൽ ടെക്സ്റ്റ് മെസ്സേജ് വഴി വരുന്ന വ്യാജ'ഗൾഫ് ട്രാഫിക് പിഴ'യെക്കുറിച്ച് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ജിസിസിയിൽ ട്രാഫിക് നിയമലംഘനങ്ങൾ കാണിക്കുന്ന ടെക്‌സ്‌റ്റ് മെസേജുകളെ കുറിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് സ്വദേശികൾക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകിയതായി റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു.
വാഹനവുമായി ജിസിസി രാജ്യങ്ങളിൽ പോകുന്നവർക്കാണ് മെസ്സേജുകൾ എത്തുന്നത്. മറ്റൊരു രാജ്യത്ത് സംഭവിച്ച പിഴ അടക്കാൻ ആണ് ആവശ്യപ്പെടുന്നത്. പേയ്‌മെൻ്റുകൾ നടത്തുന്നതിന് വ്യക്തിപരവും ബാങ്ക് വിശദാംശങ്ങളും നൽകാൻ ഈ സന്ദേശങ്ങൾ വഴി തട്ടിപ്പ് സംഘങ്ങൾ ആവശ്യപ്പെടുന്നതായി പൊലിസ് അറിയിക്കുന്നു. അജ്ഞാത സന്ദേശങ്ങളോട് ഒരു തരത്തിലും പ്രതികരിക്കരുതെന്നും. വ്യക്തിഗത, ബാങ്കിംഗ് ഉള്ളടക്കങ്ങൾ വെളിപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇമെയിലായോ എസ്എംഎസായോ ലഭിക്കുന്ന തെറ്റായ കൊറിയർ അലേർട്ടുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് മസ്‌കറ്റ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..