22 December Sunday

തൊഴിൽ നിയമം ലംഘിച്ച 22ഏഷ്യൻ പൗരന്മാരെ ബുറൈമിയിലെ മഹ്‌ദയിൽ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ബുറൈമി > തൊഴിൽ  താമസ നിയമങ്ങൾ ലംഘിച്ചതിന് ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിൽ 22 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം (എംഒഎൽ) അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പൊലീസിൻ്റെ സഹകരണത്തോടെ ജോയിൻ്റ് ലേബർ ഇൻസ്‌പെക്ഷൻ ടീം ഒമാനിൽ അനധികൃതമായി ജോലി ചെയ്യുന്നവരോ താമസിക്കുന്നവരോ ആയ വ്യക്തികളെ ലക്ഷ്യമിട്ട് ഒരു പരിശോധന കാമ്പെയ്ൻ സംഘടിപ്പിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top