08 September Sunday

യുഎഇയുടെ മധ്യസ്ഥതയിൽ റഷ്യയും ഉക്രെയ്‌നും 190 തടവുകാരെ മോചിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ദുബായ് > യുഎഇയുടെ മധ്യസ്ഥതയിൽ റഷ്യൻ ഫെഡറേഷനും റിപ്പബ്ലിക് ഓഫ് ഉക്രെയ്നും തമ്മിലുള്ള പുതിയ ബന്ദികളുടെ കൈമാറ്റം നടന്നു. 190 തടവുകാരെ മോചിപ്പിച്ചു. യുഎഇ മധ്യസ്ഥ ശ്രമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മുഴുവൻ തടവുകാരുടെ എണ്ണം ഇതോടെ 1,558 ആയി.

യുഎഇയുടെ മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിച്ചതിന് റഷ്യൻ ഫെഡറേഷൻ്റെയും റിപ്പബ്ലിക് ഓഫ് ഉക്രെയ്നിൻ്റെയും ഗവൺമെൻ്റുകളോട്  വിദേശകാര്യ മന്ത്രാലയം (MoFA)  അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നയതന്ത്രത്തെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ മധ്യസ്ഥനാകാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ ശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നത്. യുഎഇ യുടെ  ഇരുരാജ്യങ്ങളുമായുള്ള ശക്തമായ ബന്ധവും പങ്കാളിത്തവും പ്രയോജനപ്പെടുത്തുന്നതിൻ്റെ  ഫലമാണിതെന്നു മന്ത്രാലയം അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top