മസ്കത്ത് > ഫ്രണ്ട്സ് ഓഫ് റൂവി നേതൃത്വത്തിൽ മസ്കറ്റ് മബേലയിലെ ആഷാദി ഫുട്ബോൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച റൂവി കപ്പ് 2024 സീസൺ 2 ഫുട്ബോൾ ടൂർണമെന്റിൽ നെസ്റ്റോ എഫ് സി ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പ്രോസോൺ എഫ്സിയെ തോൽപിച്ചാണ് നെസ്റ്റോ എഫ്സി കിരീടം ചൂടിയത്. ഫിഫ മബേല മൂന്നാം സ്ഥാനം കരസ്ഥമാക്കി.
മത്സരത്തോടനുബന്ധിച്ചു കുട്ടികളുടെ സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു. പ്രശസ്ത മിമിക്രി കലാകാരൻ കലാഭവൻ ജോഷി മുഖ്യാതിഥിയായി പങ്കെടുത്തു. ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാരായ സ്റ്റാർ ലൈഫ്, ഫാൽക്കൺ പ്രിന്റേഴ്‌സ് എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു. ടൂർണമെന്റിലെ വിജയികളായ നെസ്റ്റോ എഫ് സിക്കുള്ള പുരസ്‌കാരം സ്റ്റാർ ലൈഫ് ഉടമ സക്കീർ ഹുസൈൻ കൈമാറി.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ഫിനാൻസ് ഡയറക്ടറുമായ നിധീഷ് കുമാർ, ഫാൽക്കൺ പ്രിന്റേഴ്‌സ് ഉടമ സുരേന്ദ്രൻ, ഒമാനിലെ സാമൂഹ്യ പ്രവർത്തകരായ റിയാസ് അമ്പലവൻ, സുനിത്ത്, മനോജ് പെരിങ്ങേത്ത്, കെ എസ് സുബിൻ, വരുൺ ഹരിപ്രസാദ്, സുഗതൻ, സുരേഷ് കുമാർ, ജാൻസ്, ഹരിദാസ്, സന്തോഷ് നിർമലൻ, റിയാസ്, രസിന തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..