ജിദ്ദ > സഫാ ഗ്രൂപിന്റെ സൗദി അറേബ്യയിലേക്കുള്ള വിപുലീകരണ പ്രഖ്യാപനം വോക്കോ ജിദ്ദാ ഗേറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഗ്രൂപ്പ് ലോഗോ ഹാഷിദി ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് ഫൈദി അൽ ഹാഷിദി പ്രകാശനം ചെയ്‌തു. സൗദി ജെം ആന്റ് ജ്വല്ലറി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ നേതാക്കളും ഉദ്വോഗസ്ഥ പ്രമുഖരുമടങ്ങുന്ന വേദിയിലാണ് പ്രഖ്യാപനം നടന്നത്.
സൗദി അറേബ്യയുടെ വിഷൻ 2030 മായി സഹകരിച്ച് മുന്നോട്ടുവെച്ചിട്ടുള്ള വിപുലമായ പദ്ധതികൾ ജെം ആൻ്റ് ജ്വല്ലറി മേഖലക്ക് കുതിപ്പാകുമെന്നും സൗദിയുടെ സ്വർണ വ്യാപാര മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നും സഫാ ഗ്രൂപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
സൗദി ജെം ആന്റ് ജ്വല്ലറി മേഖലയിലെ പ്രമുഖ ഗ്രൂപുകളും സംഘടനകളും സഫാഗ്രൂപുമായി വിവിധ തലങ്ങളിൽ സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഹോൾസെയിൽ, റീട്ടെയിൽ,മാനുഫാക്ചറിങ്ങ്, ഡിസൈനിങ്ങ്, റിസർച്ച്, എജ്യൂക്കേഷൻ എന്നീ തലങ്ങളിൽ വൈവിധ്യപൂർണമായ പ്രൊജക്ടുകളാണ് സഫാഗ്രൂപ് പ്രഖ്യാപിച്ചത്.
സഫാ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുസ്സലാം,ഇൻ്റർനാഷണൽ ഓഫറേഷൻ ഡയറക്ടർ അബ്ദുൽ കരീം കോൽതൊടി, ഡോ. അബ്ദുൾ ഗനി സായിഗ് (ചെയർമാൻ മെറ്റൽ ആന്റ് പ്രഷ്യസ് മെറ്റൽ അസോസിയേഷൻ), ഷെയ്ഖ് സാലിഹ് അൽ കിൽന്തി (ചെയർമാൻ ബിൻ മഹ്ഫൂസ് അൽ കിൽന്തി (ഗ്രൂപ്പ്),ഹുസൈൻ ബാഹംദീൻ, എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..