23 December Monday

60 മില്യൺ ഇടപാടുകൾ പൂർത്തിയാക്കി സഹൽ ആപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

കുവൈത്ത് സിറ്റി > കുവൈത്തിൽ സർക്കാർ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ സഹൽ ആപ്പ് വഴി ഇത് വരെയായി നടന്നത് 6 കോടിയിലധികം സേവനങ്ങളും ഇടപാടുകളുമാണെന്ന് അധികൃതർ അറിയിച്ചു. സാഹൽ വക്താവ് യൂസഫ് കാസിമാണ് ഇക്കാര്യം അറിയിച്ചത്. സഹൽ ആപ്ലിക്കേഷൻ സ്ഥാപിച്ച് മൂന്ന് വർഷത്തിനകം രാജ്യത്തിനകത്തും പുറത്തും നിന്നുമായി സഹൽ വഴി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളുടെ എണ്ണം 23 ലക്ഷം കവിഞ്ഞതായും അദ്ദേഹം പറഞ്ഞു.

37 സർക്കാർ ഏജൻസികളുടേതായി 400ലധികം സേവനങ്ങളാണ് ഏകീകൃത ആപ്ലിക്കേഷൻ വഴി ലഭ്യമാക്കുന്നതെന്നും യൂസഫ് കാസിം പറഞ്ഞു. 2021 സെപ്തംബർ 15നാണ് സഹൽ ആപ്പ് പ്രവർത്തനം ആരംഭിച്ചത്. ആപ്ലിക്കേഷൻ പ്രവർത്തനം ആരംഭിച്ചത് വഴി സർക്കാർ ഓഫീസുകളിൽ നേരിട്ട് പോയി ചെയ്തിരുന്ന നിരവധി സേവനങ്ങളാണ് സ്മാർട്ട് ഡിവൈസുകൾ വഴി ഇപ്പോൾ ലളിതമായി പൂർത്തിയാക്കാൻ സാധിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top