05 November Tuesday

സഹൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

കുവൈത്ത് സിറ്റി > ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ "സഹൽ" ആപ്പിൻ്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി. സാഹൽ അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ സർക്കാർ സേവനങ്ങൾ ലളിതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ആപ്ലിക്കേഷനാണ് സഹൽ.

അറബി ഇതര ഭാഷകളിലുള്ള ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാനും പ്രയോജനം നേടാനും അനുവദിക്കുന്നതാണ് പുതിയ പതിപ്പ്. നിലവിൽ അറബിക് പതിപ്പിന്റെ ഉപയോക്താകൾക്ക് ഇംഗ്ലീഷ് പതിപ്പിലേക്ക് മാറ്റുവാനും സൗകര്യമുണ്ട്. ആപ്പിന്റെ അറബി ഇതര ഭാഷയിലുള്ള ലക്ഷക്കണക്കിന് പ്രയോജനം ചെയ്യുന്നതാണ് പുതിയ സൗകര്യം. സഹൽ ആപ്പ് വഴി 6 കോടിയിലധികം സേവനങ്ങളും ഇടപാടുകളും നടന്നുകഴിഞ്ഞെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 37 സർക്കാർ ഏജൻസികളുടേതായി 400 ലധികം സേവനങ്ങളാണ് ഏകീകൃത ആപ്ലിക്കേഷൻ വഴി ലഭ്യമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top