23 December Monday

അൺസങ് ഹീറോ അവാർഡ് ധനുജകുമാരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

ദുബായ് > സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കൊയ്ത്തുത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പരിശുദ്ധ ദിദിമോസ് അൺസങ് ഹീറോ അവാർഡ് ധനുജകുമാരിക്ക്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്.

ധനുജകുമാരി എഴുതിയ പുസ്തകം കണ്ണൂർ സർവകലാശാലയിൽ ബിഎയ്ക്കും കാലിക്കറ്റ് സർവകലാശാലയിൽ എംഎയ്ക്കും വിദ്യാർത്ഥികൾ പഠിക്കുന്നു. രാജാജി നഗറിൽ ജനിച്ചു വളർന്ന ധനുജകുമാരി എഴുതിയ 'ചെങ്കൽച്ചൂളയിലെ എൻറെ ജീവിതം" എന്ന കുറിപ്പുകളാണ് പിന്നീട് പാഠപുസ്തകമായത്.

നവംബർ 10-ന് ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കൊയ്ത്തുത്സവത്തിന്റെയും കുടുംബസംഗമത്തിന്റെയും ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top