അബുദാബി > ബേപ്പൂർ സുൽത്താനോടുള്ള ആദരസൂചകമായി ശക്തി തിയറ്റേഴ്‌സ് അബുദാബി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന പരിപാടി ശ്രദ്ധേയമായി. ശക്തി വൈസ് പ്രസിഡന്റ് അസീസ് അനക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മതിലുകൾ എന്ന നോവലിനെ പറ്റിയുള്ള ആമുഖവും നോവലിന്റെ ആനുകാലിക പ്രസക്തിയും അനു ജോൺ സംസാരിച്ചു.
മതിലുകൾ എന്ന സിനിമയുടെ ഭാഗങ്ങളും മുഹൂർത്തങ്ങളും ഡോക്യൂമെന്ററി രൂപത്തിൽ ഫിറോസ് കൊച്ചിയുടെ സംവിധാനത്തിൽ ശ്രീഷ്മ അനീഷ് അവതരിപ്പിച്ചു. റഫീഖ് കൊല്ലിയത്ത് സിനിമയെ കുറിച്ചുള്ള നിരൂപണം നടത്തി. മതിലുകളിലെ നാരായണി ബഷീറിന്റെ മറ്റു സ്ത്രീകഥാപാത്രങ്ങളിൽ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് സൗമ്യ അനൂപ് വിവരിച്ചു.
ശക്തി കലാകാരന്മാരായ ശ്രീബാബു പീലിക്കോട്, രശ്മി സുധ, അനു ജോൺ, അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ഷീന സുനിൽ 'ബഷീറിന്റെ നാരായണി' എന്ന ദൃശ്യാവിഷ്‌കാരം രംഗത്തവതരിപ്പിച്ചു. ശക്തി സാഹിത്യവിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതവും അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി സൈനു നന്ദിയും പറഞ്ഞു. ശക്തി വനിതാ വിഭാഗം കമ്മിറ്റി അംഗം പ്രജിന അരുൺ പരിപാടികൾ നിയന്ത്രിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..