22 December Sunday

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ - ഇ ജയകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

അബുദാബി > വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രങ്ങളെന്ന് കലാനിരൂപകൻ ഇ ജയകൃഷ്ണൻ. ശക്‌തി തിയേറ്റഴ്സ് അബുദാബി സംഘടിപ്പിച്ച പാട്ടിന്റെ വഴികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌തഫ പാടൂർ (വയലിൻ ), സുരേന്ദ്രൻ ചാലിശ്ശേരി (തബല), ബാബു എം കുമാരനല്ലൂർ (കീ ബോർഡ് ) എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ശക്തി തിയേറ്റഴ്സ് അബുദാബി പ്രസിഡന്റ് കെ വി ബഷീർ അധ്യക്ഷനായ ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി അജിൻ പോത്തേര കലാകാരന്മാരെ പരിചയപെടുത്തി.  ജനറൽ സെക്രട്ടറി എ ൽ സിയാദ് സ്വാഗതവും കലാവിഭാഗം സെക്രട്ടറി സൈനു നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top