22 December Sunday

സലാല ഇന്ത്യൻ സ്‌കൂളിൽ ഹാപ്പിനസ് ആൻഡ് വെൽനസ് ഡിപ്പാർട്ട്‌മെന്റ് ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

സലാല > ഇന്ത്യൻ സ്കൂൾ സലാല ആ​ഗസ്ത് 15 ന് "ദി ഹാപ്പിനസ് ആൻഡ് വെൽനസ് ഡിപ്പാർട്ട്‌മെന്റ്" ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദിഖ്, പ്രിൻസിപ്പൽ ദീപക്പട്ടാങ്കർ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സമഗ്രമായ മനഃശാസ്ത്രപര വിലയിരുത്തലുകൾ, രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടികൾ, വ്യക്തിഗത കൗൺസിലിംഗ്, കരിയർ ഗൈഡൻസ് എന്നിവയുൾപ്പെടെ വിദ്യാർത്ഥികളുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിന് സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത സേവനങ്ങളുടെ ഒരു നിരയാണ് ഇത്. ടീമിലെ അംഗങ്ങൾ- അബ്ദുൾ ലത്തീഫ്, മേഘശ്രീ നായർ, നിദാ ഹസ്സൻ, അദബിയ, ശ്വേത ഡി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top