സലാല > സലാല കെഎംസിസി പാലക്കാട് ജില്ലാ 2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു.സലാല കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷഫീക്ക് മണ്ണാർക്കാട്, ഷറഫുദ്ദീൻ ആമയൂർ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർമാരായ ഹാഷിം കോട്ടക്കൽ, ഷെജീർ ദാരിസ് എന്നിവർ നേതൃത്വം നൽകി. മുൻ ജനറൽ സെക്രട്ടറി ഹുസൈൻ കാച്ചിലോടി, ജാബിർ ഷരീഫ്, മുനീർ വി സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പുതിയ ഭാരവാഹികൾ
ഷെഫീഖ് മണ്ണാർക്കാട് (പ്രസിഡന്റ്), അബ്ദുൽ റഹ്മാൻ കൂറ്റനാട്, അബ്ദുൽ ഹത്താഹ് തൃത്താല, ഫൈസൽ ഒറ്റപ്പാലം സി വി ഇക്ബാൽ(വൈസ് പ്രസിഡന്റുമാർ), മുജീബ് വല്ലപ്പുഴ (ജനറൽ സെക്രട്ടറി), ഹസീബ് കൂടല്ലൂർ, അബ്ദുൽസലാം വിളയൂർ, വി എം മനാഫ്, ആസിഫ് മണ്ണാർക്കാട്(സെക്രട്ടറിമാർ), അബൂബക്കർ സിദ്ദീഖ് എച്ച് ബി എം(ട്രഷറർ), അലി കൊല്ലാരുതൊടി(ഉപദേശക സമിതി ചെയർമാൻ), സലാം ഹാജി വി പി(കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട്), അലി ഹാജി(കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട്), അനസ് ഹാജി, നാസർ കമൂന(കേന്ദ്ര കമ്മിറ്റി സെക്രട്ടറി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..