18 December Wednesday

നൗഷാദ് നാലകത്ത് മാനവികതാ അവാർഡ് ഒ അബ്ദുൾ ഗഫൂറിന്

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024

സലാല > ഇഖ്റ കെയർ സലാല മാനവികതാ അവാർഡ് അബു തഹ്നൂൻ എംഡി ഒ അബ്ദുൾ ഗഫൂറിന് ദോഫാർ തൊഴിൽ വകുപ്പ് മേധാവി നായിഫ് അഹമദ് അൽ ഷാൻഫാരിയും ദോഫാർ യുവജന, കായിക ഡയറക്ടർ സൈഫു അലി അൽ നഹ്‌ദിയും ചേർന്ന് നൽകി. ലുബാൻ പാലസ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. നൗഷാദ് നാലകത്തിന്റെ പേരിൽ നൽകി വരുന്ന ഈ അവാർഡ് ദോഫാറിലെ ജീവകാരുണ്യ പ്രവർത്തനമേഖലയിൽ മികച്ച സേവനം കാഴ്ചവെക്കുന്ന  വ്യക്തിക്കായി നൽകി വരുന്നതാണ്. പ്രശസ്തി ഫലകവും അരലക്ഷം രൂപയുമടങ്ങുന്നതാണ് അവാർഡ്. പ്രസ്തുത ചടങ്ങിൽ ദോഫാർ തൊഴിൽ വകുപ്പ് മേധാവി മുഹമ്മദ് മഹ്ഫൂദ് ഒബൈദ്,  മുഹമ്മദ്‌ സെയ്ദി തുടങ്ങി സ്വദേശി പ്രമുഖരും സലാലയിലെ മുഴുവൻ സാംസ്കാരിക കൂട്ടായ്മകളുടെ നേതാക്കളും സംബന്ധിച്ചു.

ഇമാം മുഹമ്മദ്‌ സ്വാലിഹിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ ഡോ ഷാജിദ് മരുതോറ അധ്യക്ഷനായി. ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സ്കൂൾ സലാല പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ധിഖ്, മുൻ അവാർഡ് ജേതാക്കളായ ഡോ നിസ്‌താർ, റസൽ മുഹമ്മദ്‌, കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, കെഎംസിസി പ്രസിഡൻ്റ് നാസർ പെരിങ്ങത്തൂർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ 39-ാം വയസ്സിൽ 55 തവണ രക്തദാനം ചെയ്ത സുനിൽ നാരായണനേയും ആതുര സേവനരംഗത്ത് മികച്ച സേവനം നൽകുന്ന ഫിറോസ് കുറ്റ്യാടിയെയും ആദരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top