23 December Monday

സങ്കീർണ ശസ്‌ത്രക്രിയ വിജയം; നേട്ടവുമായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

സലാല> കാഴ്‌ച വൈകല്യം ബാധിച്ച പതിനാറുകാരന്‌ വിജയകരമായ എൻഡോസ്‌കോപ്പിക് ശസ്ത്രക്രിയ പൂർത്തിയാക്കി നേട്ടം കൈവരിച്ച്‌ സലാല സുൽത്താൻ ഖാബൂസ് ആശുപത്രി. ഇഎൻടി വിഭാഗത്തിലെയും ന്യൂറോ ശസ്‌ത്രക്രിയ വിഭാഗത്തിലെയും സംഘം തലച്ചോറിലെ ദ്രാവകത്തിന്റെ ഉയർന്ന മർദം മൂലം ഗുരുതരമായ കാഴ്ച വൈകല്യം ബാധിച്ച രോഗിയ്ക്കാണ്‌ ശസ്ത്രക്രിയ പൂർത്തിയാക്കിയത്‌.

ബാഹ്യ ശസ്ത്രക്രിയ മുറിവിന്റെ ആവശ്യമില്ലാതെ തലയോട്ടിയുടെ അടിഭാഗത്തുള്ള ഒപ്റ്റിക് നാഡി കനാൽ വിശാലമാക്കുന്നതിന് മൂക്കിലൂടെയുള്ള എൻഡോസ്‌കോപ്പിക് സാങ്കേതികത ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഈ നേട്ടം അപൂർവവും സങ്കീർണവുമായ ശസ്ത്രക്രിയകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. സലാലയിൽ ഇത്തരത്തിലുള്ള ആദ്യത്തെതും ഒമാനിൽ വളരെ കുറച്ച് മാത്രവുമേ നടന്നിട്ടുള്ളൂ. മലയാളിയായ ഡോ. ആരിഫ് അലി കൊളത്തേക്കാട്ടിന്റെ നേതൃത്വത്തിലുള്ള ഇഎൻടി വിഭാഗത്തിലെ സംഘവും ന്യൂറോ വിഭാഗത്തിലെ സംഘവും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top