സലാല > എസ് ആൻ്റ് ജെയുടെ ബാനറിയിൽ സലാലയിൽ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 സംഘടിപ്പിക്കുന്നു. 2025 ഏപ്രിൽ രണ്ടാംവാരത്തിൽ ആരംഭിക്കുന്ന മത്സരങ്ങൾ മൂന്നാഴ്ച നീണ്ടു നിൽക്കും. വിവിധ കമ്പനികൾ എടുത്തിട്ടുള്ള 12 ഫ്രാഞ്ജയ്സികളാണ് മാറ്റുരുക്കുന്നത്. ഇതോടൊപ്പം വനിതകൾക്കായി വിമൻസ് പ്രീമിയർ ലീഗും ഇതോടൊപ്പം സംഘടിപ്പിക്കുന്നു.
നാല് ഫ്രഞ്ജയ്സികളായിട്ടാണ് വനിത മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി മാസത്തിൽ നടക്കുന്ന പ്ലയേഴ്‌സ് ലേലത്തിൽ 300ൽ പരം കളിക്കാർ പങ്കെടുക്കും. ഒമാൻ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരാണ് പങ്കെടുക്കുന്നത്. സലാല സൂപ്പർ ലീഗ് സീസൺ വൺ 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നടന്നത്. സീസൺ വൺ മത്സരം വൻ വിജയമായിരുന്നു. സീസൺ വൺന്റെ ടൈറ്റിൽ സ്പോൺസർ W8 ഷിപ്പിങ് കമ്പനിയായിരുന്നു.
രക്ഷധികാരി ഒളിമ്പിക് സുധാകരൻന്റെ അധ്യക്ഷതയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ കമ്മിറ്റി അംഗങ്ങളായ ഷമ്മാസ്, കെ എൻ ഷബീർ കാദർ, സുബൈദ ഷമ്മാസ്, അഹദ് കാഞ്ഞിരപ്പള്ളി, ഷുഹൈബ്, നിസാം, ഗഫൂർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..