23 December Monday

സമത കുന്നംകുളം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

ഷാർജ > യുഎഇയിലെ കുന്നംകുളം നിവാസികളുടെ സാംസ്കാരിക സംഘടനയായ സമത കുന്നംകുളം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫ്രറസ് ഹാളിൽ വച്ച് നടന്ന സമ്മേളനം ലോക കേരളസഭ അംഗം സൈമൺ സാമുവൽ ഉദ്ഘാടനം ചെയ്തു. ലോക കേരളംഗം മോഹൻ പി, ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിങ് കമ്മിറ്റി അംഗം കെ കെ താലിബ് എന്നിവർ മുഖ്യാതിഥികളായി. സമത സെക്രട്ടറിയേറ്റ് അംഗം ഷാജൻ അധ്യക്ഷത വഹിച്ചു. ഫൈസൽ കോട്ടോൽ സ്വാഗതവും സൈഫുദ്ദീൻ നന്ദിയും പറഞ്ഞു

പുതിയ ഭാരവാഹികൾ : സൈഫുദ്ദീൻ (സെക്രട്ടറി), സുശീൽ കുമാർ ( പ്രസിഡൻറ്), നൗഷാദ് (ട്രഷറർ), അനീഷ് , സച്ചിൻ (ജോയിൻ സെക്രട്ടറിമാർ)
സുരേഷ്,ഉണ്ണികൃഷ്ണൻ(വൈസ് പ്രസിഡന്റ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top