21 December Saturday

സമത കുന്നംകുളം ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ഷാർജ > കുന്നംകുളം നിവാസികളുടെ കൂട്ടായ്മയായ സമത കുന്നംകുളം ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. സമതോണം 2024 എന്ന പേരിൽ അജ്മാനിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ ആർജെയും നടിയുമായ സ്‌നേഹ ഉണ്ണികൃഷ്ണനായിരുന്നു മുഖ്യാതിഥി. പൂക്കള മത്സരം, പായസ മത്സരം, ഓണസദ്യ, ശിങ്കാരി മേളം, ഓണക്കളികൾ,  അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവ നടന്നു.

സമത പ്രസിഡൻ്റ് സുഷിൽകുമാർ കെ ആർ അധ്യക്ഷനായ സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി സൈഫുദ്ദീൻ പി എസ്, യു പി ജോസഫ്, മാസ് ഷാർജ സെക്രട്ടറി ബിനു കോറോം, ഷാജൻ കുണ്ടുകുളം, ട്രഷറർ നൗഷാദ് വി എച്ച് എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top