26 December Thursday

സമീക്ഷ യു.കെ സമ്മർഫെസ്റ്റ് ' ഓണഗ്രാമം’ നാളെ

ഉണ്ണികൃഷ്ണൻ ബാലൻUpdated: Saturday Oct 21, 2023

ലണ്ടൻ> സമീക്ഷ യുകെ യുടെ ആഭിമുഖ്യത്തിൽ നാളെ  ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള ഓണ ഗ്രാമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.  കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചേരുന്ന വൈവിധ്യമാർന്ന പരിപാടികളാണ്  ഒരുക്കിയിരിക്കുന്നത്. UKയിലെ പ്രഗത്ഭരായ പതിനാറോളം ടീമുകൾ അണി നിരക്കുന്ന വടംവലി മത്സരം, മലയാളി മങ്കമാരുടെ തിരുവാതിരകളി മത്സരം, കേരളീയ ഭക്ഷണങ്ങൾ നിറഞ്ഞ ഭക്ഷണശാല,ഫോട്ടോ ബൂത്ത്,  നിരവധി ഓണക്കളികളും സമ്മാനങ്ങളുമെല്ലാം ഓണഗ്രാമത്തിലുണ്ടാകും

സമീക്ഷ യു.കെ യുടെ മേൽനോട്ടത്തിൽ  സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് കഴിഞ്ഞ ഒരു മാസത്തിൽ ഏറെയായി ആഘോഷത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയിട്ട്. ഒക്ടോബർ 22 ന് ചെംസ് ഫോർഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top