22 December Sunday

സമീക്ഷ യു കെ ഷെയർ &കെയർ കമ്മ്യൂണിറ്റി പദ്ധതി മാഞ്ചസ്റ്ററിൽ തുടക്കം കുറിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 6, 2023

ലണ്ടൻ> സമീക്ഷ യുകെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കുന്ന  ഷെയർ &കെയർ കമ്മ്യൂണിറ്റി പദ്ധതിക്ക് മാഞ്ചസ്റ്ററിലും തുടക്കമായി. സമീക്ഷUK മാഞ്ചസ്റ്റർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവൽസരത്തോടനുബന്ധിച്ചാണ് പദ്ധതി തുടങ്ങിയത്.  മാഞ്ചസ്റ്റർ മലയാളികളുടെ പൂർണ്ണ പിന്തുണയോടെ സെൻട്രൽ & സൗത്ത് ഫൂഡ് ബാങ്കുമായി ചേർന്നാണ്  പദ്ധതി നടപ്പാക്കുന്നത് .

സമീക്ഷ മാഞ്ചസ്റ്റർ ബ്രാഞ്ച് പ്രസിഡൻ്റ്  കെ. ഡി. ഷാജിമോൻ, സെക്രട്ടറി ഷിബിൻ കാച്ചപ്പള്ളി, എക്സിക്യൂട്ടിവ് അംഗങ്ങളായ ബോബി, വിനോദ് കുമാർ,നാഷണൽ കമ്മിറ്റി അംഗമായ ജിജു സൈമൺ,സ്ത്രീ സമീക്ഷയുടെ പ്രവർത്തക സീമ സൈമൺ, എന്നിവരുടെ നേതൃത്വത്തിൽ  ഭവന സന്ദർശനം നടത്തി ശേഖരിച്ച  ഭക്ഷ്യവസ്തുക്കൾ ഫുഡ് ബാങ്കിനു കൈമാറി.  സമീക്ഷ യു.കെ യുടെ ഷെയർ &കെയർ കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌  പദ്ധതി തുടർന്നും എല്ലാമാസവും നടപ്പിലാക്കും.സമീക്ഷUK മാഞ്ചസ്റ്റർ ബ്രാഞ്ചുമായി സഹകരിച്ച ഏവർക്കും സെക്രട്ടറി ഷിബിൻ കാച്ചപ്പള്ളി നന്ദി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top