ലണ്ടൻ> ആവേശകരമായ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി സമീക്ഷ യുകെ ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നു. നവംബർ ഒമ്പതോടെ ഏരിയ സമ്മേനങ്ങൾക്ക് തുടക്കം കുറിക്കും. ലണ്ടൻ, മാഞ്ചസ്റ്റർ, ബെർമിംഗ്ഹാം, വെയിൽസ് തുടങ്ങീ നാല് ഏരിയ സമ്മേളനങ്ങളും ഈ മാസം വിവിധ തീയതികളിലായി ചേരും. നോർത്തേൺ അയർലണ്ടിൽ പുതിയ ഏരിയ കമ്മിറ്റി രൂപീകരിക്കും.
ഈ മാസം 30ന് ബെർമിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. നേം പാരിഷ് സെന്റർ ഹാളാണ് വേദി. ഇരുന്നൂറോളം പ്രതിനിധികൾ ദേശീയ സമ്മേളത്തിൻ്റെ ഭാഗമാകും. കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന സമ്മേളനം, അടുത്ത സമ്മേളന കാലയളവ്
വരെയുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യും. ചൂരൽമലയുടെ പുനർനിർമാണത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ദേശീയ സമ്മേളനം ഒരു ദിവസത്തേക്ക് ചുരുക്കി. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..