ലണ്ടൻ > ഉരുളെടുത്ത വയനാടിനായി സമീക്ഷ യുകെ സംഘടിപ്പിക്കുന്ന വടംവലി ടൂർണമെൻറിന് ശനിയാഴ്ച തുടക്കം. വിതൻഷോവിലെ പാർക്ക് അത്ലറ്റിക് സെൻററിലാണ് മത്സരം. ടൂർണമെൻറിൽ നിന്ന് ലഭിക്കുന്ന തുക വയനാടിൻറെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ഇതിന് പുറമെ മത്സരം നടക്കുന്ന വേദിയോട് ചേർന്ന് ചായവിൽപ്പന നടത്തിയും പണം സമാഹരിക്കും. മുണ്ടക്കൈയിലെ വീട് നഷ്ടമായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമ്മിക്കുന്നതിലേക്കായി ഈ തുക മാറ്റിവെയ്ക്കും. രണ്ടാമത് വടംവലി ടൂർണമെൻറിൻറെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം നടൻ മിഥുൻ രമേശ് മാഞ്ചസ്റ്ററിൽ നിർവഹിച്ചു. ടൊവിനോ നായകനായ അജയൻറെ രണ്ടാം മോഷണം എന്ന ചിത്രത്തിൻറെ പ്രീ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്.
മത്സരത്തിൻറെ പ്രചാരണത്തിൻറെ ഭാഗമായി തയ്യാറാക്കിയ പ്രമോഷൻ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് മത്സരം തുടങ്ങും. ഇരുപത് ടീമുകൾ പങ്കെടുക്കും. വിജയികൾക്കായി ആകെ നാലായിരത്തോളം പൗണ്ടാണ് സമ്മാനത്തുകയായി നൽകുന്നത്. സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും. മത്സരം കാണാനെത്തുന്നവർക്ക് മൂന്ന് നേരവും കേരളീയ ഭക്ഷണം ലഭ്യമാണ്. Food
pre-ordering formലൂടെ ഭക്ഷണം ഓൺലൈനായി ബുക്ക് ചെയ്യാം. കുട്ടികൾക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യമുണ്ടാകും. രാഷ്ട്രീയ പ്രതിനിധികളും കലാ-സാസ്കാരിക രംഗത്തെ പ്രമുഖരും വിശിഷ്ടാതിഥികളാകും. ലൈഫ് ലൈൻ ഇൻഷുറൻസ് സർവ്വീസ്, ഡെയ്‍ലി ഡിലൈറ്റ്, ഏലൂർ കൺസൽട്ടൻസി, ആദിസ് എച്ച്ആർ ആൻറ് എക്കൌണ്ടൻസി സൊലൂഷൻസ്, ലെജൻറ് സോളിസിറ്റേഴ്സ്,ആനന്ദ് ട്രാവൽ എന്നിവരാണ്
മത്സരത്തിൻറെ പ്രായോജകർ. കൂടുതൽ വിവരങ്ങൾക്ക്: സമീക്ഷ യുകെ നാഷണൽ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..