27 December Friday

സംസ്‌കൃതി ഖത്തർ പ്രവാസി ക്ഷേമ നിധി- നോർക്ക, ഐസിബിഎഫ് അംഗത്വ പ്രചാരണ പരിപാടി സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ദോഹ > സംസ്‌കൃതി ഖത്തർ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ അംഗങ്ങളെയും പ്രവാസി ക്ഷേമ നിധി - നോർക്ക ,ഐ സി ബി എഫ് അംഗത്വമെടുപ്പിക്കുന്നതിനായി പ്രചാരണ പരിപാടി സംഘടിപ്പിച്ചു. നജ്മയിലെ സംസ്‌കൃതി ഓഫീസിൽ നടന്ന പ്രചാരണ ക്യാമ്പയിൻ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ ഉദ്ഘാടനം ചെയ്തു.

സംസ്‌കൃതി മൻസൂറ യൂണിറ്റ് പ്രസിഡന്റ് സബീന അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം, സംസ്‌കൃതി വൈസ് പ്രസിഡന്റ് സുനീതി സുനിൽ, സംസ്‌കൃതി നോർക്ക-ക്ഷേമ നിധി സബ് കമ്മിറ്റി കൺവീനർ ശിവദാസ് സ്റ്റാലിൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നൂറ്റിഇരുപതിൽപരം അംഗങ്ങൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. സംസ്‌കൃതി മൻസൂറ യൂണിറ്റ് സെക്രട്ടറി ബൈജു ഇ മാത്യു സ്വാഗതവും മൻസൂറ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അമിത് രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. സംസ്‌കൃതി നോർക്ക-ക്ഷേമ നിധി സബ് കമ്മിറ്റി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top