ദമ്മാം > കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന പ്രവാസി സാഹിത്യോത്സവിന്റെ 14ാമത് എഡിഷൻ ആർഎസ്സി സൗദി ഈസ്റ്റ് നാഷണൽ തല പരിപാടികൾക്കായുള്ള പോസ്റ്റർ സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ശൈഖുനാ ഇ സുലൈമാൻ മുസ്‌ലിയാർ പ്രകാശനം ചെയ്തു. ഐസിഎഫ് ദമ്മാം സെൻട്രൽ പ്രസിഡന്റ് ഷംസുദ്ദീൻ സഅദി അധ്യക്ഷനായ പരിപാടി ഐസിഎഫ് സൗദി നാഷനൽ സെക്രട്ടറി നിസാർ കാട്ടിൽ ഉദ്‌ഘാടനം ചെയ്തു.
നവംബർ 8ന് ഹായിലിൽ വെച്ച് നടക്കുന്ന നാഷണൽ സാഹിത്യോത്സവിന്റെ വിപുലമായ നടത്തിപ്പിനെയും അതിന്റെ പ്രചാരണ പ്രവർത്തങ്ങളെയും സംഗമം ചർച്ച ചെയ്തു. സൗദിയുടെ വിവിധ മേഖലകളിലെ 9 സോണുകളിൽ നിന്നും വിവിധ ക്യാമ്പസുകളിൽ നിന്നുമായി അൻപതിലധികം മത്സരയിനങ്ങളിൽ രണ്ടായിരത്തോളം വിദ്യാർത്ഥികളും യുവതി യുവാക്കളുമടങ്ങുന്ന മത്സരാർത്ഥികൾ പതിനാലാം എഡിഷൻ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമസ്ത മുശാവറ അംഗം അബ്ദുല്ലാഹ് അഹ്‌സനി ചെങ്ങായി, ഐസിഎഫ് പ്രതിനിധികളായി സലിം പാലച്ചിറ, ഷൗക്കത് സഖാഫി ഇരിങ്ങല്ലൂർ, റഹീം മഹ്‌ളരി, ആർഎസ് സി പ്രതിനിധികളായി ഷഫീഖ് ജൗഹരി, റഊഫ് പാലേരി സാദിഖ് സഖാഫി ജഫാനി, ഫൈസൽ വേങ്ങാട്, ദമ്മാം മീഡിയ ഫോറം പ്രതിനിധി ലുഖ്മാൻ വിളത്തൂർ തുടങ്ങിയ വിവിധ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഇന്ത്യയിൽ നിന്നുള്ള കലാ സാംസ്കാരിക നേതാക്കളും സൗദി സ്വദേശികളായ സാഹിത്യകാരന്മാരും പങ്കെടുക്കും. അബ്ബാസ് മാഷ് തെന്നല സ്വാഗതവും സലിം സഅദി നന്ദിയും പറഞ്ഞു. മലയാളികളായ 30 വയസ്സിന് താഴെയുള്ളവർക്ക് മത്സരിക്കുന്നതിനായി http://register.rscsaudieast.com എന്ന ലിങ്കിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. 5 മുതൽ +2 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാർത്ഥികൾക്ക് ക്യാമ്പസ് വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരമുണ്ടെന്നും സംഘാടകർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..