ജിദ്ദ > ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ)"സേവ ഫെസ്റ്റ് 24"പതിമൂന്നാമത് വാർഷികം ജിദ്ദയിൽ സംഘടിപ്പിച്ചു. പരിപാടി മുഖ്യ രക്ഷാധികാരി നജീബ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാഹിദ് റഹ്മാൻ അധ്യക്ഷത വഹിച്ചു.വിവിധയിനം കലാ കായിക മത്സരങ്ങളും സംഗീത വിരുന്നും പരിപാടിക്ക് മാറ്റ് കൂട്ടി.
നാട്ടിൽ നിന്നെത്തിയ ഹഫ്‌സത്ത് ടീച്ചർക്ക് ചടങ്ങിൽ ആദരവ് നൽകി. വിവിധയിനം കലാകായിക പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കും മുതിർന്നവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. കൂടാതെ ചടങ്ങിൽ വെച്ച് സേവ നടത്തുന്ന ഷെയർ മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് ലാഭവിതരണവും, നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. വടംവലി മത്സരത്തിൽ മക്ക വിന്നറും, കരുനെച്ചി റണ്ണറപ്പുമായി.
അഫ്സൽ കല്ലിങ്ങപാടൻ, സെമിൽ, രാജേഷ്, ഗഫൂർ ഇരുമ്പുടശ്ശേരി, അമീർ എടക്കാടൻ, ടിപി റഷീദ് , അബ്ദുൽ കെ ടി സമദ് എന്നിവർ സംസാരിച്ചു. വി പി അബൂബക്കർ, മജീദ്, വിൽസൺ മാത്യു, മനോജ് ഖാൻ, മുഹമ്മദ് അലി പാറപ്പുറം, സിപി. ഷമീം, ഷാഫി, നൗഫൽ പരപ്പൻ, നാദിർ കളപ്പാടൻ, സുലൈഖ നജീബ് മദാരി എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..