22 November Friday

ടൂറിസം ശക്തിപ്പെടുത്താൻ പുത്തൻ പദ്ധതികളുമായി ഷാർജ സുൽത്താൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ഷാർജ > ടൂറിസം ശക്തിപ്പെടുത്താൻ പുത്തൻ പദ്ധതികളുമായി ഷാർജ സുൽത്താൻ. ഷാർജയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഖൽബയിൽ പുതിയ പദ്ധതികളുടെ ഒരു പരമ്പരയാണ് ഷാർജ സുൽത്താൻ പ്രഖ്യാപിച്ചത്.

കൽബ ഗേറ്റ് പദ്ധതി, ഹാങ്ങിങ് ഗാർഡനെ അൽ ഹെഫയ്യ തടാകവുമായി ബന്ധിപ്പിക്കുന്ന നടപ്പാത, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെടെ പൈതൃകത്തിന്റെ എല്ലാ വശങ്ങളും പ്രദർശിപ്പിക്കുന്ന പുതിയ മ്യൂസിയം, പ്രളയത്തിൽ തകർന്ന കോർ ഖൽബ കോട്ടക്കു ചുറ്റുമുള്ള പാർക്ക് എന്നിവ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു. കൽബയ്ക്കായി ഒരു പരിസ്ഥിതി പുരാവസ്തു പൈതൃക ടൂറിസം പരിപാടിയും പ്രഖ്യാപിച്ചു. തൂങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങളും തടാകവും കൽബ നഗരം മുഴുവനും താഴെ നിന്ന് വിനോദസഞ്ചാരികൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ കൽബ ഗേറ്റ് പദ്ധതിയിൽ പുതിയ റെയിലിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top