19 December Thursday

ഐഎഎസ് ഷാർജ വിദ്യാരംഭത്തിന് അംബികാസുതൻ മാങ്ങാട് നേതൃത്വം നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ഷാർജ > വിദ്യാരംഭത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എഴുത്തിനിരുത്തിന്  അംബികാസുതൻ മാങ്ങാട് നേതൃത്വം നൽകും. ഒക്ടോബർ 13 ഞായറാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലാണ് എഴുത്തിനിരുത്തും, നവരാത്രി ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി സംഗീതാർച്ചന, ക്ലാസിക്കൽ ഡാൻസ്, തായമ്പക തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ഞായറാഴ്ച പുലർച്ചെ അഞ്ചര മുതൽ രാവിലെ 9 മണി വരെയാണ് വിദ്യാരംഭം. ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന എഴുത്തിനിരുത്തിൽ  പങ്കെടുക്കുന്നതിന് ഒക്ടോബർ 11 നകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് 06 5610 845.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top