21 December Saturday

ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം; സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ച് ദുബായ് മലയാളം മിഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്റർ ഷാർജ പുസ്തകോത്സവത്തിൽ ദുബായ് മലയാളം മിഷൻ  സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. കവിയും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരളി മംഗലത്ത്, കെ എം അബ്ബാസ്, മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ ബീരാൻകുട്ടി, ഷാർജ ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീകുമാരി, റാസൽ ഖൈമ ചാപ്റ്റർ കൺവീനർ അഖില, ഫുജൈറ ചാപ്റ്റർ പ്രസിഡന്റ്‌ വിൽസൺ, അജ്‌മാൻ ചാപ്റ്ററിൽ നിന്നും നിഷാദ് എന്നിവർ സാംസ്‌കാരിക സദസ്സിൽ പങ്കാളികളായി. വിദ്യാർഥിയായ ആന്തേസ്സ് ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് സാംസ്‌കാരിക സമ്മേളനം തുടങ്ങിയത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കവിതകളും ഗാനങ്ങളും ആലപിച്ചു.വിവിധ നിറങ്ങളിലുള്ള അക്ഷര മാതൃകകൾ ഉയർത്തികാണിച്ചു വിദ്യാർഥികൾ പരിപാടിക്ക് മിഴിവേകി. കവിത ചൊല്ലിയ വിദ്യാർഥികൾക്ക് സമ്മാനമായി പുസ്തകങ്ങൾ നൽകി. ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ ആശംസകൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top