22 December Sunday

ഖോർഫക്കാനിൽ സ്ത്രീകൾക്കു മാത്രമായുള്ള ബീച്ച് അനുവദിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ഷാർജ > ഖോർഫക്കാനിലെ അൽ ലുലുയ പ്രദേശത്ത് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബീച്ച് അനുവദിച്ചുകൊണ്ട് ഷാർജ ഭരണാധികാരി ഉത്തരവിറക്കി. സ്ത്രീകളുടെ പൂർണ്ണമായ സ്വകാര്യത ഉറപ്പാക്കുന്ന വിധത്തിൽ പ്രത്യേക സജ്ജീകരണമാണ് ഇവിടെ ഉണ്ടാവുക. കഫേകൾ, മെഡിക്കൽ ക്ലിനിക്, സ്ത്രീകൾക്കുള്ള പ്രാർത്ഥന മുറി എന്നിവ ഉണ്ടാകും.

സഞ്ചാരം സുഗമമാക്കുന്നതിനായി ഖോർഫക്കാനിലെ അൽ ബർദി 6, അൽ ബത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലത്തിന്റെ നിർമാണത്തിനും ഹയാവ പ്രദേശത്തെ ഉൾഭാഗങ്ങളിലുള്ള റോഡുകളുടെ നിർമാണത്തിനും ഉത്തരവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top