22 December Sunday

തടവുകാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി അധികാരികൾ

കെ എൽ ഗോപിUpdated: Friday Aug 23, 2024

ഷാർജ > ഷാർജ എമിറേറ്റിലെ തടവുകാരുടെ മക്കൾക്ക് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് പഠനസാമഗ്രികൾ വിതരണം ചെയ്ത് അധികാരികൾ. "ഹാപ്പിനസ് ഇൻ എഡ്യൂക്കേഷൻ" പദ്ധതിയുടെ ഭാഗമായി ഷാർജ ചാരിറ്റി അസോസിയേഷന്റേയും കറക്ഷണൽ ആൻഡ് റിഫോർമേറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻസ് വകുപ്പിന്റെയും സഹകരണത്തിൽ പ്യുനിറ്റീവ് ആൻഡ് റിഹാബിലിറ്റേഷൻ എസ്റ്റാബ്ലിഷ്മെന്റ് വകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്.

തടവുകാരേയും അവരുടെ കുടുംബാംഗങ്ങളേയും സാമൂഹികമായും മാനസികമായും സഹായിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ സംരംഭം കുട്ടികളിൽ സന്തോഷം പകരുകയും, പഠിക്കുന്നതിനുള്ള ഉത്സാഹം അവരിൽ വർധിപ്പിക്കുകയും ചെയ്യുന്നതിന് കാരണമാകും എന്ന് ഷാർജ പൊലീസ് കറക്ഷണൽ ആൻഡ് റിഫോർമേറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ടിംഗ് ഡയറക്ടർ കേണൽ അബ്ദുള്ള അൽഗസാൽ പറഞ്ഞു. പദ്ധതിക്ക് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹായത്തേയും അദ്ദേഹം പ്രശംസിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top